രാജ്യത്തെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി H.E. ബത്തയിന ബിൻത് അലി അൽ ജാബിർ അൽ നുഐമിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
2022 ജനുവരി 10-ന് വൈകീട്ട് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ താഴെ പറയുന്ന തീയതികളിലാണ് ആരംഭിക്കുന്നത്:
- അധ്യാപകർ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർക്ക് 2022-2023 അധ്യയന വർഷം 2022 ഓഗസ്റ്റ് 14 മുതൽ ആരംഭിക്കുന്നതാണ്.
- വിദ്യാർത്ഥികൾക്ക് 2022-2023 അധ്യയന വർഷം 2022 ഓഗസ്റ്റ് 16 മുതൽ ആരംഭിക്കുന്നതാണ്.
- 2022-2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ 2022 ഡിസംബർ 25-ന് ആരംഭിക്കുന്നതാണ്.
- 2022-2023 അധ്യയന വർഷത്തെ മധ്യവർഷ ഇടവേള 2022 നവംബർ 20 മുതൽ ഡിസംബർ 22 വരെയായിയിരിക്കും.
- സ്കൂൾ ജീവനക്കാർക്ക് 2022-2023 അധ്യയന വർഷം അവസാനിക്കുന്നത് മുതൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത് വരെയുള്ള അവധിദിനങ്ങൾ 2023 ജൂൺ 18 മുതൽ ഓഗസ്റ്റ് 17 വരെയായിരിക്കും.
- 2022-2023 അധ്യയന വർഷത്തെ അവസാനത്തെ പരീക്ഷ 2023 ജൂൺ 6-ന് ആയിരിക്കും.