2021 ഓഗസ്റ്റ് 10 മുതൽ കോർണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി വീണ്ടും തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 10-ന് രാവിലെയാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2021 ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെച്ചിരിക്കുകയായിരുന്നു. കോർണിഷ് സ്ട്രീറ്റ് വിപുലീകരണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
ഇവ പൂർത്തിയാക്കിയതോടെ, ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച 5am മുതൽ കോർണിഷ് സ്ട്രീറ്റ് തുറന്ന് കൊടുത്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളോട് സഹകരിച്ച പൊതുജനങ്ങളോട് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി നന്ദി രേഖപ്പെടുത്തി.