ഏഷ്യൻ കപ്പ് ഫൈനൽ: ഖത്തർ – ജോർദാൻ (3-1)

GCC News

ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഖത്തർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടി.

അക്രം അഫീഫ് ഖത്തറിന് വേണ്ടി മത്സരത്തിൽ മൂന്ന് ഗോളുകൾ നേടി. മൂന്ന് ഗോളുകളും പെനാൽറ്റികളിൽ (22′, 73′, 90+5′) നിന്നായിരുന്നു.

യാസാൻ അൽ നൈമത് ജോർദാന്റെ ആശ്വാസ ഗോൾ (67′) സ്‌കോർ ചെയ്തു. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഖത്തർ AFC ഏഷ്യൻ കപ്പ് ചാമ്പ്യന്മാരാകുന്നത്.

ടൂർണമെന്റിലെ ഏറ്റവും മികച്ച താരവും, ഏറ്റവും കൂടുതൽ ഗോൾ സ്‌കോർ ചെയ്ത താരവും അക്രം അഫീഫാണ്. ഖത്തർ ഗോളി മെഷാൽ ബെർശാം ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലേ അവാർഡ് ഖത്തർ ടീം സ്വന്തമാക്കി.