ഖത്തർ: ദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി ഖത്തർ റെയിൽ

Qatar

ദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി. 2022 മാർച്ച് 22-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.

2019-ൽ ദോഹ മെട്രോ പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് യാത്രികരുടെ എണ്ണം 50 ദശലക്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ദോഹയിൽ നടക്കുന്ന വിവിധ ചടങ്ങുകളുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ മെട്രോ സേവനങ്ങൾ നൽകുന്നത് യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടി.

2021 നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന അറബ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി മാത്രം ഏതാണ്ട് 2.5 ദശലക്ഷം യാത്രികരാണ് ദോഹ മെട്രോ ഉപയോഗപ്പെടുത്തിയത്. 2022-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനായി മികച്ച രീതിയിലുള്ള യാത്രാ സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നതായി ദോഹ മെട്രോ അറിയിച്ചു.