ഖത്തർ: ഉം സംറ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Qatar

ലുസൈലിലെ ഉം സംറ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 16 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഓഗസ്റ്റ് 16-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2023 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 8 വരെയാണ് ഈ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം. തെക്ക് മുതൽ വടക്ക്‌ ദിശയിൽ J10 ഇന്റർസെക്ഷന്റെ കിഴക്ക് വശത്തുള്ള ഭാഗം, ക്രെസെന്റ് പാർക്കിന്റെ അരികിലുള്ള ടണൽ എന്നിവ ഈ നിയന്ത്രണത്തിൽ ഉൾപ്പെടുന്നതാണ്.