പേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 31-ന് രാത്രിയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ലുസൈൽ റോഡിൽ നിന്ന് തെക്ക് – വടക്കൻ ദിശയിൽ സഞ്ചരിക്കുന്നവർക്ക് പേൾ ഇന്റർചേഞ്ച് ടണലിലേക്ക് പ്രവേശനം ലഭിക്കുന്നതല്ല.
ഈ താത്‌കാലിക ഗതാഗത നിയന്ത്രണം 2023 ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 വരെ ദിനവും രാത്രി 1 മണിമുതൽ രാവിലെ 5 മണിവരെയാണ് ഏർപ്പെടുത്തുന്നത്.
ഇതിന് പുറമെ ഓഗസ്റ്റ് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെ അൽ ദാബിയ സ്ട്രീറ്റിൽ അൽ ദുഹൈൽ സ്ട്രീറ്റ് മുതൽ അൽ ഖഫ്ജി സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
ഈ കാലയളവിൽ ദിനവും രാത്രി 10 മണിമുതൽ പുലർച്ചെ 5 വരെയാണ് ഈ നിയന്ത്രണം.