ഖത്തർ: Metrash2 ആപ്പിന്റെ പഴയ പതിപ്പ് പിൻ‌വലിക്കുന്നു

GCC News

Metrash2 ആപ്പിന്റെ പഴയ പതിപ്പ് പിൻ‌വലിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 ഫെബ്രുവരി 16-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം പഴയ Metrash2 ആപ്പ് 2025 മാർച്ച് 1 മുതൽ പ്രവർത്തനരഹിതമാകുന്നതാണ്.

പുതിയ ആപ്പ് ആപ്പ്‌സ്റ്റോർ, ഗൂഗിൾ പ്ലേയ്സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാണെന്നും ആഭ്യന്തര മന്ത്രാലയം നൽകുന്ന ഇ-സേവനങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ഈ ആപ്പിന്റെ പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഐ ഓ എസ് 13, ആൻഡ്രോയിഡ് 29 എന്നിവയ്ക്ക് മുകളിലുള്ള ഫോണുകളിൽ ഈ പുതിയ ആപ്പ് പ്രവർത്തിക്കുന്നതാണ്.