ഖത്തർ: റെസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തവർക്ക് പിഴ ചുമത്തും

GCC News

രാജ്യത്തേക്ക് പ്രവേശിച്ച ശേഷം റെസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 6-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഖത്തറിലേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം പ്രവാസികളും, ഇവരുടെ തൊഴിലുടമകളും റെസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് 10000 റിയാൽ പിഴ ചുമത്താമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.