ഖത്തർ: റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

featured GCC News

റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ശിക്ഷ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 8-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റെഡ് സിഗ്നൽ ലംഘിക്കുന്നവർക്ക് ആറായിരം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

റോഡ് സുരക്ഷ മുൻനിർത്തി ട്രാഫിക് നിയമങ്ങൾ പാലിക്കാനും, സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരാനും അധികൃതർ ആഹ്വാനം ചെയ്തു.