രാജ്യത്ത് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളുടെ പട്ടിക സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജൂൺ 21-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ പട്ടിക പ്രഖ്യാപിച്ചത്.
ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ 42 സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്. ഖത്തറിൽ 2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള ജീവനക്കാർക്കാണ് ആഴ്ച്ച തോറും ഇത്തരം പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്. ഇത്തരത്തിൽ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമായി വരുന്നവർക്ക് സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ഇവ നേടാവുന്നതാണെന്ന് ജൂൺ 19-ന് മന്ത്രാലയം അറിയിച്ചിരുന്നു.
ഖത്തറിൽ താഴെ പറയുന്ന അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ നടത്താവുന്നതാണ്:
Sl No. | Private Health Center |
---|---|
1 | Al Jameel Medical Center |
2 | Turkish Hospital |
3 | Atlas Medical Center |
4 | Naseem Al Rabeeh Medical Center Doha |
5 | Naseem Al Rabeeh Medical Center |
6 | New Naseem Al Rabeeh Medical Center |
7 | Al Esraa Polyclinic |
8 | Elite Medical Center |
9 | Dr. Maher Abbas Polyclinic |
10 | Syrian American Medical Center |
11 | Future Medical Center |
12 | Premium Naseem Al-Rabeeh Medical Center- Doha |
13 | Apollo Polyclinic- Qatar |
14 | Al Esraa Medical Center |
15 | SAC Polyclinic- Qatar Mall |
16 | Dr.Moopen’s Aster Hospital |
17 | Elite Medical Center |
18 | Aster Medical Center Plus- Almuntazah |
19 | Aster Medical Center- Al Khor |
20 | Dr.Maher Abbas Polyclinic |
21 | Aster Medical Center Plus |
22 | Wellcare Polyclinic |
23 | Aster Medical Center (Industrial Area) |
24 | Al Malakiya Clinics |
25 | Al Emadi Hospital Clinics-North W.L.L |
26 | Al Emadi Hospital |
27 | Al Emadi Hospital |
28 | Al Jameel Medical Center |
29 | Al tahrir medical center |
30 | Al fardan medical |
31 | Al abeer medical |
32 | Allevia medical center |
33 | Sama medical care |
34 | Dr Khaled al sheikh medical |
35 | Dr Mohammad amine zbeib |
36 | Gardenia medical center |
37 | Nova health care |
38 | Asian medical health |
39 | Al ahli hospital |
40 | Al tai medical |
41 | Focus medical center |
42 | Al wakra clinics & Urgent care unit – Al Ahli Hospital |
മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ച് നടത്തുന്ന ഈ ടെസ്റ്റിൽ സാധാരണ സാഹചര്യത്തിൽ കേവലം പതിനഞ്ച് മിനിറ്റിനിടയിൽ പരിശോധനാ ഫലം ലഭിക്കുന്നതാണ്.