ഖത്തർ: ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

Qatar

ജനനം രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്ന ഓഫീസുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. 2023 ഏപ്രിൽ 18-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

നവജാതശിശുക്കളുടെ ബർത്ത് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഈദ് അവധി ദിനങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ രീതിയിൽ മാത്രമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം അപേക്ഷകളുടെ ഭാഗമായി ലഭ്യമാക്കുന്ന ജനന സർട്ടിഫിക്കറ്റുകൾ സന്ദർശകർക്ക് വിമൻസ് വെൽനെസ്സ് റീസേർച്ച് സെന്ററിലെ ന്യൂബോൺസ് രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് രാവിലെ 8:30-നും ഉച്ചയ്ക്ക് 12-നും ഇടയിൽ നേരിട്ടെത്തി വാങ്ങാവുന്നതാണ്. ഇവ ഖത്തർ പോസ്റ്റ് വഴിയും ലഭ്യമാക്കുന്നതാണ്.

ഈദ് അവധിദിനങ്ങളിൽ ഓഫീസ് ഓഫ് ഹ്യൂമൻ സർവീസസിൽ നിന്ന് ഡെത്ത് സർട്ടിഫിക്കറ്റുകൾ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ലഭ്യമാക്കുന്നതാണ്.

തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Qatar News Agency.