രാജ്യത്തെ വിവിധ മ്യൂസിയങ്ങളിലേക്കുള്ള പ്രവേശന ഫീസ് പുതുക്കി നിശ്ചയിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു. 2022 ഒക്ടോബർ 7-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതുക്കിയ പ്രവേശനനിരക്കുകൾ പ്രാബല്യത്തിൽ വന്നതായും, ഈ നിരക്കുകൾ 2022 ഡിസംബർ 31 വരെ ബാധകമായിരിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തർ മ്യൂസിയംസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പുതുക്കിയ പ്രവേശന ഫീസ് താഴെ നൽകിയിട്ടുണ്ട്:
- നാഷണൽ മ്യൂസിയം ഓഫ് ഖത്തർ – മുതിർന്നവർക്ക് 100 ദിർഹം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ‘വൺ-പാസ്’ ഉള്ളവർക്കും പ്രവേശനം സൗജന്യം.
- 3-2-1 ഖത്തർ ആൻഡ് ഒളിമ്പിക് സ്പോർട്സ് മ്യൂസിയം – മുതിർന്നവർക്ക് 100 ദിർഹം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ‘വൺ-പാസ്’ ഉള്ളവർക്കും പ്രവേശനം സൗജന്യം.
- മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് – മുതിർന്നവർക്ക് 100 ദിർഹം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ‘വൺ-പാസ്’ ഉള്ളവർക്കും പ്രവേശനം സൗജന്യം.
- അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് – മുതിർന്നവർക്ക് 50 ദിർഹം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ‘വൺ-പാസ്’ ഉള്ളവർക്കും പ്രവേശനം സൗജന്യം.
- അൽ സുബാറഹ് ആർക്കിയോളജിക്കൽ സൈറ്റ് – മുതിർന്നവർക്ക് 35 ദിർഹം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, ‘വൺ-പാസ്’ ഉള്ളവർക്കും പ്രവേശനം സൗജന്യം.
ഖത്തർ മ്യൂസിയംസിന് കീഴിലുള്ള ഈ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ഖത്തർ മ്യൂസിയംസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്. ഇത്തരം ടിക്കറ്റ് കൈവശമുള്ളവർക്ക് മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നതിനോപ്പം മ്യൂസിയങ്ങളിൽ നടക്കുന്ന പ്രത്യേക പ്രദർശങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നതാണ്.
ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ ആരംഭിച്ചിട്ടുണ്ട്.
സന്ദർശകർക്ക് ഈ പ്രദർശനത്തിൽ നിന്ന് ഫുട്ബാൾ മത്സരങ്ങളുടെ തുടക്കകാലം മുതൽക്കുള്ള ചരിത്രം, വികാസം, ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിന്റെ ആവിർഭാവം, ലോകകപ്പ് ചരിത്രം എന്നിവ അടുത്തറിയുന്നതിനൊപ്പം, ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫുട്ബാളിനുള്ള സ്ഥാനം മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു.