ദുബായ്: മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കുന്നതായി RTA

featured UAE

മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ബസ് സർവീസ് (റൂട്ട് 105) ഒക്ടോബർ 10 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മിറക്കിൾ ഗാർഡന്റെ പുതിയ സീസൺ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ ബസുകൾ താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് സേവനങ്ങൾ നൽകുന്നത്.

  • പ്രവർത്തിദിനങ്ങളിൽ: ഓരോ 30 മിനിറ്റ് ഇടവേളകളിലും.
  • വെള്ളി: ഓരോ 20 മിനിറ്റ് ഇടവേളകളിലും.

മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്കുള്ള ഈ നോൺ-സ്റ്റോപ്പ് ബസ് സർവീസിന് RTA 5 ദിർഹമാണ് ഈടാക്കുന്നത്.