ഖത്തർ നാഷണൽ ഡേ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം പ്രഖ്യാപിച്ച് PHCC

featured Qatar

ഖത്തർ നാഷണൽ ഡേ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി. 2023 ഡിസംബർ 14-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് അനുസരിച്ച് താഴെ പറയുന്ന PHCC ഹെൽത്ത് സെന്ററുകൾ നാഷണൽ ഡേ അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതാണ്:

  • അൽ വക്ര.
  • അൽ മതർ.
  • അൽ മഷാഫ്.
  • ഒമർ ബിൻ അൽ ഖതബ്.
  • വെസ്റ്റ് ബേ.
  • അൽ തുമാമ.
  • അൽ സാദ്.
  • റൗദത് അൽ ഖൈൽ.
  • ലെയബിബ്.
  • ഉം സലാൽ.
  • ഖരാഫത് അൽ റയ്യാൻ.
  • മദീനത് ഖലീഫ.
  • അബു ബക്കർ അൽ സിദിഖി.
  • അൽ റയ്യാൻ.
  • മെസൈമീർ.
  • മുഐതേർ.
  • അൽ ഖോർ.
  • അൽ റുവൈസ്.
  • അൽ ഷീഹാനിയ.

താഴെ പറയുന്ന PHCC ഹെൽത്ത് സെന്ററുകൾ നാഷണൽ ഡേ അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല:

  • ഉം ഖുവൈലിന.
  • സൗത്ത് അൽ വക്ര.
  • അൽ ഖുവൈരിയ.
  • അൽ കാബൻ.
  • അൽ ദായെൻ.
  • ഖത്തർ യൂണിവേഴ്സിറ്റി.
  • അൽ വൈബ.
  • അൽ വാബ്‌.
  • അബു നഖ്ല.
  • ഉം അൽ സിനീം.
  • അൽ കരാന.

അൽ ശീഹാനിയ, അബു ബക്കർ അൽ സിദിഖ്, മുഐതേർ, അൽ റുവൈസ്, അൽ കാബൻ, ഉം സലാൽ, ഗർഫത് അൽ റയ്യാൻ, റൗദത് അൽ ഖൈൽ, അൽ മഷാഫ് എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങളിൽ 16000 എന്ന നമ്പറിൽ കമ്മ്യൂണിറ്റി കാൾ സെന്ററിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 17, 18 എന്നീ ദിവസങ്ങൾ ഔദ്യോഗിക അവധി ദിനങ്ങളായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചിരുന്നു.