ഖത്തർ: COVID-19 വാക്സിനേഷൻ ബുക്കിങ്ങിനായി PHCC പുതിയ ആപ്പ് പുറത്തിറക്കി

Qatar

COVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി. ‘Nar’aakom’ എന്ന ഈ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്.

PHCC-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും, ഹെൽത്ത് കാർഡുകൾ ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിനും, വാക്സിനേഷൻ ബുക്കിങ്ങുകൾ സംബന്ധിച്ചുള്ള നടപടികൾക്കായും ഈ സ്മാർട്ഫോൺ ആപ്പ് ഉപയോഗിക്കാവുന്നതാണ്. PHCC ഹെൽത്ത് കാർഡിന് അർഹതയുള്ള ഖത്തറിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

നിയുക്ത ആരോഗ്യ കേന്ദ്രം ഏതാണെന്ന് അറിയാത്ത വ്യക്തികൾക്ക് അത് കണ്ടെത്തുന്നതിനും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. QID കാലാവധി അവസാനിച്ചവർക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാനാവില്ല.