ഖത്തർ: ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ പട്ടിക

featured Qatar

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.

2022 നവംബർ 19-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, ലോകകപ്പ് കാണുന്നതിനായെത്തുന്ന ഫുട്ബാൾ ആരാധകർ താഴെ പറയുന്ന സാധനങ്ങളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്:

  • ഫോട്ടോ, വീഡിയോ ഉപകാരണങ്ങൾക്കുള്ള മൗണ്ടുകൾ.
  • റെക്കോർഡിങ്ങ്, ട്രാൻസ്മിറ്റിംഗ് ഉപകരണങ്ങൾ.
  • പൊടിരൂപത്തിലുള്ള എല്ല്ലാ പദാർത്ഥങ്ങളും സ്റ്റേഡിയത്തിൽ നിരോധിച്ചിട്ടുണ്ട്.
  • ഭക്ഷണപാനീയങ്ങൾ.
  • വലിയ പെട്ടികൾ, ലഗേജ് എന്നിവ.
  • ലൈറ്റർ, തീപ്പെട്ടി, സിഗരറ്റ്.

ഇത്തരം ഉപകരണങ്ങൾ സ്റ്റേഡിയത്തിൽ നിരോധിച്ചിട്ടുണ്ടെന്നും, ഇവയുമായെത്തുന്ന ഫുട്ബാൾ ആരാധകരിൽ നിന്ന് സെക്യൂരിറ്റി അധികൃതർ ഇത്തരം സാധനങ്ങൾ കണ്ട് കെട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.