ഖത്തർ: അൽ സൈലിയ മേഖലയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പബ്ലിക് വർക്സ് അതോറിറ്റി

GCC News

അൽ സൈലിയ മേഖലയിലെ റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 മെയ് 29-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി അൽ സൈലിയ മേഖലയിൽ ഹൈർ ഉം ബെൻദേഖ് സ്ട്രീറ്റ് (അൽ സൈലിയ റോഡ് – സൽവ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്നു), സൗത്ത് സൈലിയ റോഡ് എന്നീ രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. അതോറിറ്റി ഖത്തറിൽ ഉടനീളം നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിർമ്മാണം.

Source: Qatar Public Works Authority.

ഈ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ അൽ സൈലിയ മേഖലയിലെ നിവാസികൾക്ക് മെച്ചപ്പെട്ട ഗതാഗത സേവനങ്ങൾ നൽകുമെന്നും, ട്രാഫിക് തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഏതാണ്ട് 5.6 കിലോമീറ്റർ നീളത്തിലുള്ള ഉൾറോഡുകൾ, സിഗ്നൽ ഏർപ്പെടുത്തിയിട്ടുളള മൂന്ന് പുതിയ ഇന്റർസെക്ഷനുകൾ, ട്രാഫിക് സുരക്ഷാ അറിയിപ്പുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്.

Cover Image: Qatar Public Works Authority.