ഖത്തർ: മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത താത്കാലികമായി അടച്ചു

Qatar

മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നിന്ന് അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാത നാല്പത് ദിവസത്തേക്ക് ഭാഗികമായി അടച്ചതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ജൂൺ 21-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

2022 ജൂൺ 21 മുതൽ ജൂലൈ 31 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി വിവിധ ഇടങ്ങളിലായാണ് രാത്രി 1 മണിമുതൽ പുലർച്ചെ 5 മണിവരെ ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

മേഖലയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.