2022 ഡിസംബർ 19, തിങ്കളാഴ്ച വൈകീട്ട് മുതൽ കോർണിഷ് സ്ട്രീറ്റിൽ ഒരു വശത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചതായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. 2022 ഡിസംബർ 19-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം കോർണിഷ് സ്ട്രീറ്റിൽ ഷെറാട്ടൺ ഇന്റർസെക്ഷൻ മുതൽ റാസ് അബു അബൗദ് ഇന്റർസെക്ഷൻ വരെയുള്ള മേഖലയിൽ ഒരു ദിശയിലേക്കാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഈ തീരുമാനം ഡിസംബർ 19-ന് വൈകീട്ട് 5 മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2022 ഡിസംബർ 25 മുതൽ കോർണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി പൂർണ്ണമായും (റാസ് അബു അബൗദ് ഇന്റർസെക്ഷൻ മുതൽ ഷെറാട്ടൺ ഇന്റർസെക്ഷൻ വരെ) തുറന്ന് കൊടുക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.