ഖത്തർ: ദോഹ കോർണിഷ് സ്ട്രീറ്റിൽ ഗതാഗതം പുനരാരംഭിച്ചു

Qatar

ദോഹ കോർണിഷ് സ്ട്രീറ്റിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ അവസാനിച്ചതായും, കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം പുനരാരംഭിച്ചതായും ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡിസംബർ 5-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/roadto2022news/status/1467239201922031616

ഖത്തറിൽ വെച്ച് നടക്കുന്ന 2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്താണ് 2021 നവംബർ 26 മുതൽ ഡിസംബർ 4 വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങൾ അവസാനിച്ചതായും ഡിസംബർ 5-ന് രാവിലെ 5 മണിമുതൽ കോർണിഷ് സ്ട്രീറ്റ് ഇരുവശത്തേക്കും പൂർണ്ണമായും തുറന്ന് കൊടുക്കുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അൽ ബിദ്ദ പാർക്കിൽ നടക്കുന്ന പതിനൊന്നാമത് ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 17 വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.

Cover Image: Supreme Committee for Delivery & Legacy.