ഏഷ്യൻ കപ്പ്: ഖത്തർ – ഉസ്‌ബെക്കിസ്ഥാൻ (1-1 [3-2])

featured Qatar

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഖത്തർ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഴുവൻ സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.

മത്സരത്തിന്റെ ഇരുപത്തേഴാം മിനിറ്റിൽ ഉസ്‌ബെക്കിസ്ഥാന്റെ ഉത്കിർ യുസുപോവ് സെൽഫ്‌ഗോൾ വഴങ്ങിയതോടെ ഖത്തർ ലീഡ് നേടി. മത്സരത്തിന്റെ അമ്പത്തൊമ്പതാം മിനിറ്റിൽ ഓടിൽജോൻ ഹാംരോബെക്കോവ് ഉസ്‌ബെക്കിസ്ഥാന്റെ സമനില ഗോൾ നേടി.

തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഖത്തർ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തി. ഇതോടെ ഖത്തർ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു.