2023-ൽ അജ്മാനിൽ 2.5 ദശലക്ഷം യാത്രക്കാർ പൊതു ബസുകൾ ഉപയോഗിച്ചു

GCC News

2023-ൽ 2.5 ദശലക്ഷത്തിലധികം യാത്രികർ എമിറേറ്റിലെ പൊതു ബസുകൾ ഉപയോഗിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം 2,581,376 യാത്രക്കാരാണ് അജ്മാനിലെ പൊതു ബസുകൾ ഉപയോഗിച്ചത്. 1,910,151 പേർ ആഭ്യന്തര റൂട്ടുകളിലും 671,225 പേർ ബാഹ്യ റൂട്ടുകളിലും യാത്ര ചെയ്തതായി അതോറിറ്റി അറിയിച്ചു.

84,459 ആഭ്യന്തര റൂട്ടുകളും 41,652 ബാഹ്യ റൂട്ടുകളും ഉൾപ്പടെ മൊത്തം 126,111 റൂട്ടുകളാണ് എമിറേറ്റിൻ്റെ ബസ് ശൃംഖലയിലുള്ളത്. കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ഉറപ്പാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു.