ബഹ്‌റൈൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

ബഹ്‌റൈൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജ് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 ഫെബ്രുവരി 1-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു.

ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും, അടിസ്ഥാന സൗകര്യവികസനം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും വിശകലനം ചെയ്‌തു.