ഏഷ്യൻ കപ്പ്: ഇറാൻ – ജപ്പാൻ (2 – 1)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ ഇരുപത്തെട്ടാം മിനിറ്റിൽ ഹിഡമാസ മൊറീറ്റ ജപ്പാന് വേണ്ടി ഗോൾ നേടി. അമ്പത്തഞ്ചാം മിനിറ്റിൽ മുഹമ്മദ് മോഹേബി നേടിയ ഗോളിലൂടെ ഇറാൻ മത്സരത്തിൽ ഒപ്പമെത്തി.

അലിറെസ ജഹാൻബക്ഷ് (90+6′ P) നേടിയ ഗോളിലൂടെ ഇറാൻ മത്സരത്തിൽ വിജയികളായി. ഇതോടെ ഇറാൻ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു.