ഖത്തർ: ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡ് അടച്ചിടും

featured Qatar

2023 ഡിസംബർ 31, ഞായറാഴ്ച്ച മുതൽ ലുസൈൽ ബുലവാർഡ് മെയിൻ റോഡിൽ ഗതാഗതം അനുവദിക്കില്ലെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. 2023 ഡിസംബർ 28-നാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 ഡിസംബർ 31, ഞായറാഴ്ച്ച മുതൽ 2024 ഫെബ്രുവരി 17 വരെ ലുസൈൽ ബുലവാർഡ് മെയിൻ റോഡ് അടച്ചിടുന്നതാണ്. ഇവിടെ നടക്കാനിരിക്കുന്ന പരിപാടികളുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം.