രാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു. 2023 ഡിസംബർ 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഉം സലാൽ മൊഹമ്മെദിലെ ദാർബ് അൽ സായിൽ വെച്ച് നടക്കുന്ന ഈ ആഘോഷ പരിപാടികൾ ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കും. ദിനവും വൈകീട്ട് 3 മണിമുതൽ രാത്രി 11 മണിവരെയാണ് ഈ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഖത്തർ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് ദാർബ് അൽ സായിൽ എല്ലാ വർഷവും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
Cover Image: Qatar News Agency.