ഖത്തർ: COVID-19 രോഗവ്യാപന സാധ്യത അനുസരിച്ചുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്തുന്നു

featured GCC News

COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിക്കുന്ന സംവിധാനത്തിൽ 2022 ഫെബ്രുവരി 28 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 24-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2022 ഫെബ്രുവരി 28 മുതൽ COVID-19 രോഗസാഹചര്യങ്ങൾ അനുസരിച്ച് രാജ്യങ്ങളെ രണ്ടായി തിരിച്ച് കൊണ്ടായിരിക്കും ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുന്നത്. നേരത്തെ രാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്സെപ്ഷണൽ റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരുന്നു.

എന്നാൽ 2022 ഫെബ്രുവരി 28 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക മാത്രമാണ് ഖത്തർ പ്രഖ്യാപിക്കുന്നത്. ഗ്രീൻ, എക്സെപ്ഷണൽ റെഡ് എന്നീ പട്ടികകൾ ഒഴിവാക്കുന്നതാണ്. റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങൾക്ക് പ്രത്യേക പ്രവേശന മാനദണ്ഡങ്ങളും, മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സാധാരണ രീതിയിലുള്ള പ്രവേശന മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതാണ്.

2022 ഫെബ്രുവരി 28 മുതൽ താഴെ പറയുന്ന രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്:

  • ഇന്ത്യ.
  • ബംഗ്ലാദേശ്.
  • ഈജിപ്ത്.
  • നേപ്പാൾ.
  • പാകിസ്ഥാൻ.
  • ഫിലിപ്പീൻസ്.
  • ജോർജിയ.
  • ശ്രീലങ്ക.
  • ജോർദാൻ.

https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf എന്ന വിലാസത്തിൽ ഈ പട്ടിക ലഭ്യമാണ്.ഫെബ്രുവരി 28-ന് വൈകീട്ട് 7 മണി മുതലാണ് ഈ പട്ടിക പ്രാബല്യത്തിൽ വരുന്നത്.