ഖത്തർ: അന്തരീക്ഷ താപനില വരും ദിനങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തെ അന്തരീക്ഷ താപനില വരും ദിനങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഓഗസ്റ്റ് 21-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഖത്തറിൽ 2023 ഓഗസ്റ്റ് 22, ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഗണ്യമായ രീതിയിൽ ഉയരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടുത്ത വാരാന്ത്യം വരെ തുടരുമെന്നും അന്തരീക്ഷ താപനില 42 ഡിഗ്രി മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.