ഖത്തർ: ഏപ്രിൽ മാസത്തിൽ ഇടിയോട് കൂടിയ ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യത

GCC News

ഏപ്രിൽ മാസത്തിൽ രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഏപ്രിൽ 2-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതോടൊപ്പം അന്തരീക്ഷ താപനില ഉയരുന്നതിനും സാധ്യതയുണ്ട്. ഏപ്രിൽ 3 മുതൽ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം കൂടുതൽ ശക്തമാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 3 മുതൽ ഏതാണ്ട് 13 ദിവസം വരെ രാജ്യത്ത് പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം പ്രകടമാകാനിടയുണ്ടെന്നും ഇടിയോട് കൂടിയ ശക്തമായ മഴ, പൊടിക്കാറ്റ്, ചൂട് എന്നിവ അനുഭവപ്പെടുമെന്നും ഈ അറിയിപ്പിൽ പറയുന്നു.