ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി

featured GCC News

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ സംഘാടകർ അവതരിപ്പിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

മരുഭൂമിയിൽ കണ്ട് വരുന്ന മൂഷികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ച് ജീവികളാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ. ദോഹയിൽ വെച്ച് നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളെ അവതരിപ്പിച്ചത്.

Source: Qatar News Agency.

സബൂഖ്, തമ്ബകി, ഫ്രേഹ, സ്‌കരിതി, ട്രെൻഇഹ് എന്നീ പേരുകളിലുള്ള ഈ അഞ്ച് ജീവികൾ 2011-ൽ ഖത്തറിൽ വെച്ച് നടന്ന എ എഫ് സി ഏഷ്യൻ കപ്പിലെ ഭാഗ്യചിഹ്നങ്ങളായിരുന്നു.

ഖത്തറി കലാകാരൻ അഹ്‌മദ്‌ അൽ മാദീദാണ് ഈ ഭാഗ്യചിഹ്നങ്ങൾ ഒരുക്കിയത്. ഖത്തർ എന്ന രാജ്യത്തിന്റെ പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഭാഗ്യചിഹ്നങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്.

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ VORTEXAC23 എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ നേരത്തെ അറിയിച്ചിട്ടുണ്ട്.