ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മെയ് 27-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2024 മെയ് 27 മുതൽ ഈ ആഴ്ച അവസാനിക്കുന്നത് വരെയുള്ള ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ നാല് മുതൽ ഏഴ് വരെ അടി (11 അടിവരെ ഏതാനും സാധ്യത) ഉയരമുള്ള തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. ഇതിനാൽ കടലിൽ നീന്താനിറങ്ങുന്നതും, ബോട്ട് സവാരി, സ്‌ക്യൂബാ ഡൈവിംഗ്, ഫ്രീ ഡൈവിംഗ്, സർഫിങ്, മത്സ്യബന്ധനം, വിൻഡ് സർഫിങ് തുടങ്ങിയ പ്രവർത്തികളും ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: @qatarweather.