ദുബായ്: 2024-ലെ ആദ്യ ഉൽക്കമഴ ജനുവരി 4-ന്

UAE

2024 ജനുവരി 4-ന് രാത്രി മുതൽ ജനുവരി 5 പുലർകാലം വരെ ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം ദുബായിൽ നിന്ന് നിരീക്ഷിക്കാവുന്നതാണെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.

ഈ ഉൽക്കവർഷം അനുബന്ധിച്ച് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അൽ ഖുദ്ര ഡെസേർട്സിൽ ഒരു നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. 2024 ജനുവരി 4-ന് രാത്രി 11 മണിമുതൽ ജനുവരി 5-ന് പുലർച്ചെ 4 മണിവരെയാണ് അൽ ഖുദ്ര ഡെസേർട്സിൽ ഈ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരിയിൽ ദൃശ്യമാകുന്ന ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ്, അതിഗംഭീരമായ ഒരു വാന ദൃശ്യാനുഭവമാണ്. സാധാരണയായി കൊള്ളിമീൻ കാഴ്ചകളിൽ ഏറ്റവും തെളിച്ചമേറിയ ഉൽക്കമഴയാണ് ജനുവരിയിൽ ദൃശ്യമാകുന്ന ക്വാഡ്രാന്റിട്സ്.

ക്വാഡ്രാന്റിട്സ് ഉൽക്കവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 60 മുതൽ 120 വരെ ഉൽക്കകൾ ദൃശ്യമാകുന്നതാണ്.