ഖത്തർ: മഴ തുടരും

Qatar

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 22, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 21-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ മാർച്ച് 22 മുതൽ അടുത്ത ആഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചിലസമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.