സൗദി അറേബ്യ: ജനുവരി 6 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 6, വെള്ളിയാഴ്ച വരെ സാമാന്യം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും, തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

2023 ജനുവരി 1 മുതൽ 2023 ജനുവരി 6 വരെ സൗദിയുടെ മിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മക്ക, മദീന, നോർത്തേൺ ബോർഡർ മേഖല തുടങ്ങിയ ഇടങ്ങളിൽ മഴ ശക്തമാകാനിടയുണ്ട്.

അസീർ, ബാഹ, മക്ക, മദീന തുടങ്ങിയ മേഖലകളിലും, ഖാസിം, ഹൈൽ, തബൂക്, ജൗഫ്, നോർത്തേൺ ബോർഡർ മേഖലകളുടെ ഏതാനം ഇടങ്ങളിലും ശക്തമായ ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, നജ്‌റാൻ, ജിസാൻ മേഖലകളിലും കാറ്റും, മഴയും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്.

തബൂക് മേഖലയിലും, രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലുമുള്ള ഉയരമേറിയ പ്രദേശങ്ങളിൽ മഞ്ഞ് വീഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജനങ്ങളോട് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

Cover Image: Riyadh Season. Rain at Boulevard World in Riyadh Season.