ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

featured GCC News

2023 ജനുവരി 2, തിങ്കളാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 1-ന് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആഴ്ച മുഴുവൻ നീണ്ട് നിൽക്കാനിടയുള്ള മഴ ഇടയ്ക്ക് ശക്തി പ്രാപിക്കുന്നതിന് സാധ്യതയുണ്ടെന്നും, ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

വടക്കുപടിഞ്ഞാറാൻ, വടക്ക്കിഴക്കൻ ദിശയിൽ സാമാന്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കാറ്റിന്റെ വേഗത ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഉയർന്ന താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. തെക്കന്‍ മേഖലകളിൽ ഇതിലും താഴ്ന്ന അന്തരീക്ഷ താപനില രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Cover Image: Qatar News Agency.