ഒമാൻ: വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിന് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്

GCC News

രാജ്യത്ത് ഉയർന്ന വരുമാനം നേടുന്ന വ്യക്തികൾക്ക് 2024-ൽ ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് സൂചന നൽകി. ഒമാൻ ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒമാനിൽ ഉയർന്ന വരുമാനമുള്ളവർക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുളള ശുപാർശ ഈ വർഷം നടപ്പിലാക്കുന്നില്ലെന്നാണ് ധനകാര്യ മന്ത്രാലയത്തിലെ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഒമാനിൽ പുതിയ നികുതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ഇപ്പോൾ ആലോചിക്കുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.