സൗദി: മുഴുവൻ COVID-19 മുൻകരുതൽ നടപടികളും ഒഴിവാക്കി; ഏതാനം ഇടങ്ങളിലൊഴികെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല

GCC News

COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 13, തിങ്കളാഴ്ച വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്ന നിബന്ധന, ഏതാനം ഇടങ്ങളിൽ മാത്രം നിലനിർത്തിക്കൊണ്ട്, പിൻവലിക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ താഴെ പറയുന്ന ഇടങ്ങളിലൊഴികെ സൗദി അറേബ്യയിലെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലാതാകുന്നതാണ്.

സൗദി അറേബ്യയിൽ മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള നിബന്ധന തുടരുന്ന ഇൻഡോർ ഇടങ്ങൾ:

  • മക്കയിലെ ഗ്രാൻഡ് മോസ്‌ക്.
  • മദീനയിലെ പ്രവാചകന്റെ പള്ളി.
  • മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ.

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കും, പൊതു ചടങ്ങുകളിലേക്കും പ്രവേശിക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും നിർബന്ധമാക്കിയിരുന്ന Tawakkalna ആപ്പിലൂടെ വാക്സിനെടുത്തതായി തെളിയിക്കുന്ന നടപടികൾ ഒഴിവാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.