രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 സെപ്റ്റംബർ 25, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2025 സെപ്റ്റംബർ 20-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
#الدفاع_المدني : استمرار هطول الأمطار الرعدية على معظم مناطق المملكة حتى يوم الخميس المقبل. #الوقاية_أمان pic.twitter.com/lfDVZc9SSU
— الدفاع المدني السعودي (@SaudiDCD) September 20, 2025
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2025 സെപ്റ്റംബർ 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.
ജസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മദീന, ഖാസിം, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ്, നജ്റാൻ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

