റാസ് അൽ ഖൈമ: വിനോദസഞ്ചാരികൾക്കായി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു

featured GCC News

വിനോദസഞ്ചാരികൾക്കായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ക്ലാസിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ ആരംഭിച്ചു. 2025 ഡിസംബർ 12-നാണ് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

റാസ് അൽ ഖൈമയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഗൃഹാതുരമായ യാത്രാനുഭവങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് അതോറിറ്റി ഡിസംബർ 12 മുതൽ ഇത്തരം ഒരു ടാക്സി സേവനം ആരംഭിച്ചിരിക്കുന്നത്.

Source: @RakTransport

അൽ മർജാൻ ഐലൻഡ് – അൽ ഖ്വാസിം കോർണിഷ് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റൂട്ട്, കോർണിഷിലൂടെയുള്ള യാത്രകൾ, അൽ മർജാൻ ദ്വീപിലെ യാത്രകൾ തുടങ്ങിയ നിശ്ചിത റൂട്ടുകളിലാണ് ഇത്തരം ക്ലാസ്സിക് കാറുകൾ ഉപയോഗിച്ചുള്ള ടാക്സി സേവനങ്ങൾ നൽകുന്നത്.

Source: @RakTransport

യാത്രികർക്ക് വിൻ്റേജ് വാഹനങ്ങളിൽ യാത്ര ചെയ്തു കൊണ്ട് റാസ് അൽ ഖൈമയുടെ സാംസ്കാരിക, വിനോദസഞ്ചാര അടയാളങ്ങൾ ആസ്വദിക്കുന്നതിന് ഈ സേവനം അവസരമൊരുക്കുന്നു.

ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ ടാക്സി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.