സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു. 2025 മെയ് 30-നാണ് റാസ് അൽ ഖൈമ പോലീസ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
بهدف تعزيز النظام والأمن العام
— شرطة رأس الخيمة (@rakpoliceghq) May 30, 2025
شرطة رأس الخيمة تحيل 7 أشخاص إلى النيابة العامة نشروا مقاطع وشائعات تثير الرأي العام pic.twitter.com/HaawJdxEj5
പൊതുവികാരം വൃണപ്പെടുത്തുന്നതും, സാമൂഹിക സ്ഥിരതയ്ക്ക് കോട്ടം വരുത്തുന്നതുമായ തെറ്റായതും, വഴിതെറ്റിക്കുന്നതുമായ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
2025 തുടക്കം മുതൽ റാസ് അൽ ഖൈമ പോലീസ് നടത്തിയ പ്രത്യേക അന്വേഷണങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്.