എക്സ്പോ 2020 ദുബായ്: ഒക്ടോബർ 8-ന് റെഡ് ആരോസ് പ്രത്യേക വ്യോമാഭ്യാസ പ്രദർശനം അവതരിപ്പിക്കും

featured UAE

യു കെയെ പ്രതിനിധീകരിച്ച് കൊണ്ട് ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ലോക എക്സ്പോയുടെ ആദ്യ ആഴ്ച്ചയിൽ റെഡ് ആരോസ് 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ, എക്സ്പോ വേദിയ്ക്ക് മുകളിലൂടെ പറക്കൽ എന്നിവ അവതരിപ്പിക്കുന്നതാണ്.

യു കെ റോയൽ എയർഫോഴ്‌സിന്റെ വ്യോമാഭ്യാസ വിഭാഗമായ റെഡ് ആരോസ് ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ പ്രദർശന സംഘമാണ്.

2021 ഒക്ടോബർ 8-ന് വൈകീട്ട് 4 മണിക്കാണ് റെഡ് ആരോസ് എക്സ്പോ വേദിയിൽ പ്രകടനങ്ങൾ അവതരിപ്പിക്കുന്നത്. 2021 ഒക്ടോബർ 5-ന് വൈകീട്ട് അബുദാബി കോർണിഷിലും റെഡ് ആരോസ് പ്രത്യേക പ്രകടനങ്ങൾ അവതരിപ്പിക്കുന്നതാണ്.