ഒമാൻ: 2023 ജൂലൈ 1 മുതൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം

featured GCC News

2023 ജൂലൈ 1 മുതൽ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. 2023 ജൂൺ 4-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഒമാനിലെ പ്രോഫിറ്റ്, നോൺ-പ്രോഫിറ്റ് മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്. 2023 ജൂലൈ 1 മുതൽ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള മുഴുവൻ പ്രവാസി തൊഴിലാളികളുടെയും തൊഴിൽ കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.

തൊഴിലുടമകൾ എത്രയും വേഗം തന്നെ അവരുടെ പേർസണൽ ഐഡന്റിഫിക്കേഷൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കണമെന്നും, തൊഴിൽ കരാറുകളുടെ ഇലക്ട്രോണിക് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.