ഫുജൈറ: സർക്കാർ മേഖലയിൽ മെയ് 2-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

UAE

എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 മെയ് 2, വ്യാഴാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയതായി ഫുജൈറ അധികൃതർ വ്യക്തമാക്കി. 2024 മെയ് 1-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, ഫുജൈറയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും, ഓഫീസുകളിലും ജീവനക്കാർ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത പദവികളിലൊഴികെ മെയ് 2-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.