പരിശോധനാ കേന്ദ്രങ്ങളിൽ പോകാതെ യു എ ഇയിൽ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കാം

GCC News

മാർച്ച് 22, ഞായറാഴ്ച മുതൽ യു എ ഇയിൽ പരിശോധനാ കേന്ദ്രങ്ങളിൽ സന്ദർശിക്കാതെ തന്നെ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണാ വൈറസ് വ്യാപനത്തിനെതിരെ മുൻകരുതൽ എന്ന രീതിയിൽ പൊതു ഇടങ്ങളിൽ ആളുകൾ ഇടപഴകുന്നത് പരമാവധി കുറയ്ക്കുക എന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മൂന്ന് മാസത്തേക്കാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്.

ഈ കാലയളവിൽ വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കുന്നതിനായി ട്രാഫിക് ഫൈനുകൾ അടക്കുന്നതും, വാഹനത്തിന്റെ സാങ്കേതിക പരിശോധനാ നടപടികളും ഒഴിവാക്കിയിട്ടുണ്ട് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.