ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 16 മുതൽ 30 വരെ ഇന്ത്യയിലേക്ക് 24 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ 8 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ വിമാനങ്ങളിൽ യാത്രാ ചെയ്യാൻ താത്പര്യമുള്ളവർക്ക് https://docs.google.com/forms/d/e/1FAIpQLSemIALP9dIETqaFZOvOubWLB6TQqWdlefYzKb1beo2wLmj0XA/viewform എന്ന വിലാസത്തിലൂടെ യാത്രാ സന്നദ്ധത അറിയിക്കാവുന്നതാണ്. യാത്ര ചെയ്യാൻ താത്പര്യമുള്ള തീയതി, ഇടം മുതലായവ ഈ ഫോമിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.
ഓരോ യാത്രികർക്കും പ്രത്യേകമായി ഈ ഫോം പൂരിപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവരെ എയർ ഇന്ത്യ ഇമെയിൽ വഴിയോ, ഫോണിലൂടെയോ ബന്ധപെടുന്നതാണ്. ഇത്തരത്തിൽ ഫോം പൂരിപ്പിക്കുന്നവർക്ക്, എയർ ഇന്ത്യ അംഗീകൃത ഏജൻസിയായ നാഷണൽ ട്രാവൽസിന്റെ റുവി, വട്ടായ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നേരിട്ടെത്തിയും ടിക്കറ്റ് എടുക്കാവുന്നതാണ്.
കൊച്ചി, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 2 വീതം സർവീസുകളാണ് ഈ കാലയളവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ ട്രിച്ചിയിലേക്ക് 3 സർവീസുകളും, ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, ലക്നൗ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 2 വീതവും, വിജയവാഡയിലേക്ക് ഒരു സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 16 മുതൽ 30 വരെ ഒമാനിൽ നിന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക വിമാന സർവീസുകൾ:
Sl No. | Date of Departure | Time of Departure | From | To | Flight No |
---|---|---|---|---|---|
1 | 16-Sep-20 | 10:55 | Muscat | Kozhikode | IX 1350 |
2 | 16-Sep-20 | 13:35 | Muscat | Trichy | IX 1616 |
3 | 17-Sep-20 | 14:25 | Muscat | Chennai | IX 1618 |
4 | 17-Sep-20 | 17:00 | Muscat | Lucknow | IX 1118 |
5 | 19-Sep-20 | 14:15 | Muscat | Kannur | IX 1714 |
6 | 20-Sep-20 | 14:25 | Muscat | Mumbai | IX 1218 |
7 | 21-Sep-20 | 11:00 | Muscat | Kochi | IX 1442 |
8 | 21-Sep-20 | 14:40 | Muscat | Trivandrum | IX 1554 |
9 | 22-Sep-20 | 12:25 | Muscat | Hyderabad | IX 1918 |
10 | 22-Sep-20 | 17:00 | Muscat | Delhi | IX 1118 |
11 | 23-Sep-20 | 10:40 | Muscat | Bengaluru | IX 1818 |
12 | 23-Sep-20 | 13:35 | Muscat | Trichy | IX 1616 |
13 | 24-Sep-20 | 14:25 | Muscat | Chennai | IX 1618 |
14 | 24-Sep-20 | 17:00 | Muscat | Lucknow | IX 1118 |
15 | 25-Sep-20 | 9:20 | Muscat | Vijayawada | IX 1218 |
16 | 26-Sep-20 | 22:50 | Muscat | Kannur | IX 1714 |
17 | 27-Sep-20 | 14:40 | Muscat | Trivandrum | IX 1554 |
18 | 28-Sep-20 | 10:55 | Muscat | Kozhikode | IX 1350 |
19 | 28-Sep-20 | 14:25 | Muscat | Mumbai | IX 1218 |
20 | 29-Sep-20 | 11:00 | Muscat | Kochi | IX 1442 |
21 | 29-Sep-20 | 12:25 | Muscat | Hyderabad | IX 1918 |
22 | 30-Sep-20 | 10:40 | Muscat | Bengaluru | IX 1818 |
23 | 30-Sep-20 | 13:35 | Muscat | Trichy | IX 1616 |
24 | 30-Sep-20 | 17:00 | Muscat | Delhi | IX 1118 |