റിയാദ് മെട്രോ യാത്രികരുടെ ഭാഗത്ത് നിന്നുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റിയാദ് മെട്രോയുടെ സുഗമമായ പ്രവർത്തനം, മറ്റു യാത്രികരുടെ സുരക്ഷ എന്നിവ മുൻനിർത്തിയാണ് ഈ തീരുമാനം. താഴെ പറയുന്ന രീതിയിലാണ് ഈ പിഴകൾ ചുമത്തുന്നത്:
- മെട്രോ സേവനങ്ങൾക്ക് തടസം സൃഷ്ടിക്കുക, മെട്രോ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുക – ഗുരുതരമായ ഇത്തരം കൃത്യങ്ങൾക്ക് 20,000 മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തും. മിതമായ രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾക്ക് 5,000 മുതൽ 10,000 റിയൽ വരെയും (ആവർത്തിക്കുന്നവർക്ക് 15,000 റിയൽ പിഴ), നിസ്സാരമായ ഇത്തരം ലംഘനങ്ങൾക്ക് 500 മുതൽ SR 1,000 റിയാൽ വരെയും (ആവർത്തിക്കുന്നവർക്ക് 5,000 റിയൽ പിഴ) പിഴ ചുമത്തും.
- റയിൽവേ സംവിധാനങ്ങൾ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നവർക്ക് – ഗുരുതരമായ ഇത്തരം കൃത്യങ്ങൾക്ക് 100,000 മുതൽ 200,000 റിയാൽ വരെ പിഴ (ആവർത്തിക്കുന്നവർക്ക് 200,000 റിയൽ പിഴ) ചുമത്തും. മിതമായ രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾക്ക് 20,000 മുതൽ 50,000 റിയൽ വരെയും (ആവർത്തിക്കുന്നവർക്ക് 100,000 റിയൽ പിഴ), നിസ്സാരമായ ഇത്തരം ലംഘനങ്ങൾക്ക് 10,000 മുതൽ SR 15,000 റിയാൽ വരെയും (ആവർത്തിക്കുന്നവർക്ക് 50,000 റിയൽ പിഴ) പിഴ ചുമത്തും.
- അനധികൃതമായി മെട്രോ സംവിധാനങ്ങളിലേക്ക് കടന്ന് കയറുന്നവർക്കും, മെട്രോ സംവിധാനങ്ങൾ കേട് വരുത്തുന്നവർക്കും – ഇത്തരം പ്രവർത്തികൾ മൂലം അപകടങ്ങൾക്കിടയാക്കുന്നവർക്ക് 150,000 മുതൽ 200,000 റിയാൽ വരെ പിഴ (ആവർത്തിക്കുന്നവർക്ക് 200,000 റിയൽ പിഴ) ചുമത്തും. ഇത്തരം പ്രവർത്തികൾ മൂലം മെട്രോ സേവനങ്ങൾ തടസപ്പെടുന്നതിന് ഇടയാക്കുന്നവർക്ക് 80,000 മുതൽ 100,000 റിയൽ വരെയും (ആവർത്തിക്കുന്നവർക്ക് 100,000 റിയൽ പിഴ), നിസ്സാരമായ ഇത്തരം ലംഘനങ്ങൾക്ക് 10,000 മുതൽ SR 75,000 റിയാൽ വരെയും (ആവർത്തിക്കുന്നവർക്ക് 100,000 റിയൽ പിഴ) പിഴ ചുമത്തും.
- മെട്രോ സേവനങ്ങൾ തടയുന്നവർക്ക് – ഗുരുതരമായ രീതിയിൽ ഈ നിയമലംഘനം നടത്തുന്നവർക്ക് 50,000 മുതൽ 100,000 റിയാൽ വരെ പിഴ (ആവർത്തിക്കുന്നവർക്ക് 150,000 റിയൽ പിഴ) ചുമത്തും. മിതമായ രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾക്ക് 10,000 മുതൽ 20,000 റിയൽ വരെയും (ആവർത്തിക്കുന്നവർക്ക് 50,000 റിയൽ പിഴ), നിസ്സാരമായ ഇത്തരം ലംഘനങ്ങൾക്ക് 1,000 മുതൽ SR 5,000 റിയാൽ വരെയും (ആവർത്തിക്കുന്നവർക്ക് 20,000 റിയൽ പിഴ) പിഴ ചുമത്തും.
- മെട്രോ സംവിധാനങ്ങളിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്നവർക്ക് – ഗുരുതരമായ രീതിയിൽ ഈ നിയമലംഘനം നടത്തുന്നവർക്ക് 100,000 മുതൽ 150,000 റിയാൽ വരെ പിഴ (ആവർത്തിക്കുന്നവർക്ക് 200,000 റിയൽ പിഴ) ചുമത്തും. മിതമായ രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾക്ക് 20,000 മുതൽ 50,000 റിയൽ വരെയും (ആവർത്തിക്കുന്നവർക്ക് 100,000 റിയൽ പിഴ), നിസ്സാരമായ ഇത്തരം ലംഘനങ്ങൾക്ക് 5,000 മുതൽ SR 10,000 റിയാൽ വരെയും (ആവർത്തിക്കുന്നവർക്ക് 50,000 റിയൽ പിഴ) പിഴ ചുമത്തും.
- മെട്രോ റയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ മനപ്പൂർവമായി കേട് വരുത്തുന്നവർക്ക് – 20,000 മുതൽ 500,000 റിയാൽ വരെ പിഴ, പരമാവധി രണ്ട് വർഷം വരെ തടവ്.
- റെയിൽവേ കേബിളുകൾ മുറിച്ചെടുക്കുക, മോഷ്ടിക്കുക, പൊതുസുരക്ഷ അവതാളത്തിലാക്കുന്ന പ്രവർത്തികൾ ചെയ്യുക എന്നിവയ്ക്ക് പത്ത് മില്യൺ റിയാൽ വരെ പിഴ ചുമത്തപ്പെടുന്നതാണ്.
റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം 2024 ഡിസംബർ 1-ന് ആരംഭിച്ചിരുന്നു.