റിയാദ് മെട്രോയുടെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം 2024 ഡിസംബർ 1-ന് ആരംഭിച്ചു. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Riyadh Metro Opens Its Doors to the Public Todayhttps://t.co/vtEC9F17q5#SPAGOV pic.twitter.com/C8NqmS5l9l
— SPAENG (@Spa_Eng) December 1, 2024
റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാണ് പ്രവർത്തനക്ഷമമാക്കുന്നത്. ഇതിന്റെ ഭഗമായി ആദ്യ ഘട്ടത്തിൽ നിലവിൽ മൂന്ന് ലൈനുകളിൽ മെട്രോ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
في يومه الأول؛ #قطار_الرياض يستقبل سكان العاصمة وزوّارها وسط تفاعل كبير.
— الهيئة الملكية لمدينة الرياض (@RCRCSA) December 1, 2024
شاركونا تجاربكم وصوركم في الرحلة الأولى!
دروب تلتقي لتشكّل رياضاً جديدة.#الهيئة_الملكية_لمدينة_الرياض pic.twitter.com/vqW80w3OGl
അൽ ഒലായ – അൽ ബത്ത റൂട്ട് (ബ്ലൂ ലൈൻ), കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റോഡ് (യെല്ലോ ലൈൻ), അബ്ദുൾറഹ്മാൻ ബിൻ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സൻ ബിൻ ഹുസ്സയിൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ (പർപ്പിൾ ലൈൻ) എന്നീ മൂന്ന് ലൈനുകളാണ് 2024 ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.
![](http://pravasidaily.com/wp-content/uploads/2024/12/riyadh-metro-dec-2-2024c.jpg)
ആകെ 6 ഓട്ടോമേറ്റഡ് മെട്രോ ലൈനുകളാണ് റിയാദ് മെട്രോയുടെ ഭാഗമായുള്ളത്. മറ്റു മൂന്ന് ലൈനുകൾ രണ്ട് ഘട്ടങ്ങളിലായി താഴെ പറയുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കുന്നതാണ്:
- 2024 ഡിസംബർ 15-ന് – കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈൻ), കിംഗ് അബ്ദുൽഅസീസ് റോഡ് (ഗ്രീൻ ലൈൻ) എന്നിവ.
- 2025 ജനുവരി 5-ന് – അൽ മദീന അൽ മുനാവറഹ് റോഡ് (ഓറഞ്ച് ലൈൻ)
![](http://pravasidaily.com/wp-content/uploads/2024/12/riyadh-metro-dec-2-2024b.jpg)
2025 ജനുവരി 5-ഓടെ റിയാദ് മെട്രോയുടെ മുഴുവൻ ലൈനുകളും പ്രവർത്തനക്ഷമമാക്കുന്നതും, നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 മെട്രോ സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതുമാണ്.
![](http://pravasidaily.com/wp-content/uploads/2024/12/riyadh-metro-dec-2-2024d.jpg)
വിവിധ മൊബൈൽ ആപ് സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ള ‘Darb’ ആപ്പ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് റിയാദ് മെട്രോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
Cover Image: Saudi Press Agency.