ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട് അറിയിപ്പ് നൽകി. 2026 മാർച്ച് 18-നാണ് റിയാദ് പബ്ലിക് ട്രാൻസ്പോർട് ഈ അറിയിപ്പ് പുറത്തിറക്കിയത്.
تعرف على ساعات التشغيل في أيام عيد الفطر المبارك من ٢٠ مارس الى ٢٣ مارس 🌙 🕒 pic.twitter.com/TkbRFkE3fd
— النقل العام لمدينة الرياض (@RiyadhTransport) March 18, 2026
റിയാദ് മെട്രോ സമയക്രമം:
ഈ അറിയിപ്പ് പ്രകാരം 2026 മാർച്ച് 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ റിയാദ് മെട്രോ ദിനവും രാവിലെ 11 മണിമുതൽ അർദ്ധരാത്രി വരെ യാത്രാസേവനങ്ങൾ നൽകുന്നതാണ്.
റിയാദ് ബസ് സമയക്രമം:
- മാർച്ച് 20 – രാവിലെ 6:30 മുതൽ അർദ്ധരാത്രി വരെ.
- മാർച്ച് 21 മുതൽ മാർച്ച് 23 വരെ – രാവിലെ 5:00 മുതൽ അർദ്ധരാത്രി വരെ.
ബസ് ഓൺ ഡിമാൻഡ് സേവനങ്ങൾ:
- മാർച്ച് 20 മുതൽ മാർച്ച് 23 വരെ – രാവിലെ 10:30 മുതൽ രാത്രി 12:30 വരെ.

