റിയാദ് സീസണിന്റെ നാലാമത് പതിപ്പ് സമാപിച്ചു. സൗദി ജനറൽ എന്ററൈൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്.
റിയാദ് സീസൺ 2023-ന്റെ ഭാഗമായി ആകെ 20 ദശലക്ഷം സന്ദർശകർ വിവിധ പരിപാടികളിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. ഇത് ഒരു പുതിയ റെക്കോർഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ് സീസണിന്റെ നാലാമത് പതിപ്പ് 2023 ഒക്ടോബർ 28, ശനിയാഴ്ചയാണ് ആരംഭിച്ചത്. ‘ബിഗ് ടൈം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കപ്പെട്ടത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2023 പതിപ്പിൽ 12 വ്യത്യസ്ത വിനോദ മേഖലകളാണ് ഒരുക്കിയിരുന്നത്.
Cover Image: @RiyadhSeason.