സൗദി: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി

featured Saudi Arabia

മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻ‌കൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇത്തരം പെർമിറ്റുകൾ ഒഴിവാക്കിയതായി മാർച്ച് 5-ന് രാത്രിയാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചത്.

“ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിന് പെർമിറ്റ് ആവശ്യമില്ല. എന്നാൽ ഉംറ തീർത്ഥാടനത്തിനുള്ള പെർമിറ്റ് സംവിധാനം തുടരുന്നതാണ്. ഇത്തരം പെർമിറ്റുകൾ Eatmarna അല്ലെങ്കിൽ Tawakkalna ആപ്പിലൂടെ ലഭ്യമാണ്.”, ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷി നേടിയതായുള്ള ‘immune’ സ്റ്റാറ്റസ് ഉള്ളവർക്ക് ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.